കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുക ബാക് വാട്ടർ ടൂറിസം വ്യവസായത്തെ സംരക്ഷിക്കുക, തണ്ണീർമുക്കം ബണ്ടിന്റെ (Barrage) ഷട്ടറുകൾ,എന്നും തുറന്നിടുക.

തണ്ണീർ മുക്കം  ബണ്ട് (Barrage) 1948 – 2018.

1948. അമേരിക്കയിൽ നിന്നു ജലവിഭവ വികസനം എന്ന വിഷയത്തിൽ പരിശീലനം കഴിഞ്ഞെത്തിയ യുവ എൻജിനീയർ പി.എച്ച്.വൈദ്യനാഥനെ അന്നത്തെ തിരുവിതാംകൂർ മന്ത്രി ഇ.ജോൺ ഫിലിപ്പോസ് വിളിച്ചു. കുട്ടനാടിന്റെ സമഗ്രമായ പുരോഗതിക്കായി ഒരു വികസന രൂപരേഖ തയാറാക്കണം എന്നായിരുന്നു ആവശ്യം.

വൈദ്യനാഥൻ കുട്ടനാട് മുഴുവൻ സന്ദർശിച്ചു ഒരു രൂപരേഖ തയാറാക്കി. ആലപ്പുഴയിലെ തണ്ണീർമുക്കത്തു നിന്നു കോട്ടയം ജില്ലയിലെ വെച്ചൂരിനെ ബന്ധിപ്പിച്ചു ഷട്ടർ സംവിധാനത്തോടെ ബണ്ട്, തോട്ടപ്പള്ളിയിൽ പൊഴിമുഖത്തോടു ചേർന്നു ചീർപ്പ് (തോട്ടപ്പള്ളി സ്പിൽവേ) എന്നിവ നിർമിക്കണമെന്ന നിർദേശം അദ്ദേഹം നൽകി. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ തോട്ടപ്പള്ളിയും, നവംബറിനു ശേഷമുണ്ടാകുന്ന ഓരുവെള്ളത്തിൽ നിന്നു നെൽക്കൃഷിയെ രക്ഷിക്കാൻ തണ്ണീർമുക്കവും. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിച്ചു കുട്ടനാട്ടിലൂടെ റോഡ് എന്ന ആശയവും അക്കൂട്ടത്തിലുണ്ടായിരുന്നു.

ബണ്ട് നിർമാണത്തിന് ആലോചന തുടങ്ങിയപ്പോൾത്തന്നെ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായെത്തി. കൊച്ചിയിൽ മണ്ണടിയുമെന്ന ആശങ്കയുമായി തുറമുഖ വകുപ്പുമെത്തി. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനിലെ വിദഗ്ധർ പഠനത്തിനെത്തി. അവരുടെ ശുപാർശ കൂടി പരിഗണിച്ച് ബണ്ട് നിർമിക്കാൻ തീരുമാനമായി. ആദ്യം തീരുമാനിച്ച ഭാഗത്തു നിന്നു കുറച്ചുകൂടി തെക്കോട്ടു മാറിയാണ് നിർമാണത്തിനായി തിരഞ്ഞെടുത്തത്.

പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി 1958ൽ ബണ്ടിന്റെ നിർമാണം തുടങ്ങി. വെച്ചൂർ നിന്നും ഉള്ള, 31 ഷട്ടർകളും, 2 നാവിഗേഷൻ ലോക്ക്കളും കൂടിയുള്ള 470 മീറ്റർ നീളംഉള്ള ആദ്യ ഘട്ടത്തിന്റെ പൂർത്തീകരണം 1965 ഇൽ ആയിരുന്നു.

തണ്ണീർമുക്കകത്തുനിന്നും ഉള്ള 31 ഷട്ടർകളും, 1 നാവിഗേഷൻ ലോക്ക്ഉം, 470 മീറ്റർ നീളംഉള്ള രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണം 1975 ഇൽ ആയിരുന്നു.

550 മീറ്റർ നീളം ഉള്ള മൂന്നാം ഘട്ടത്തിന്റെ പൂർത്തീകരണം, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കുഞ്ഞപ്പൻ കോശി, ഉണ്ടാക്കിയ കൃഷിക്കാരുടെ ഒരു കമ്മറ്റിയുടെ നേതിര്ത്തത്തിൽ കേവലം 21 ദിവസം കൊണ്ട് ഒരു വലിയ മണ്‌ ചിറ 550 മീറ്റർ നീളത്തിൽ നടുഭാഗത്തു ഉണ്ടാക്കി ചരിത്രം കുറിക്കുകയും, 1976 മുതൽ തണ്ണീര്മുക്കകം ബണ്ട് പ്രവർത്തന ക്ഷമമാവുകയും ചെയ്തു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെയും, ജല മലിനീകരണത്തെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും, എന്നുള്ള ചെന്നൈ IIT യുടെ ഒരു പഠന റിപ്പോർട്ടും പ്രകാരവും,2010 ഇൽ, എം.സ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ കൊടുത്ത പഠന റിപ്പോർട്ടും പ്രകാരവും, Govt 180.66 കോടി രൂപ, തണ്ണീര്മുക്കകം ബണ്ടിന്റെ മൂന്നാം ഘട്ടത്തിന്റെ നിർമാണത്തിന് വേണ്ടി അനുവദിച്ചു. അതായതു നടുക്കത്തെ മണ് ചിറ നീക്കം ചെയ്യുന്നതിന് വേണ്ടി, 28 ഷട്ടർകളും, 1 നാവിഗേഷൻ ലോക്ക്ഉം, 428 മീറ്റർ നീളംഉള്ള, മൂന്നാം ഘട്ടം, അതായതു ഒന്നാം ഘട്ടത്തിനെയും രണ്ടാം ഘട്ടത്തിനെയും ബന്ധിപ്പിക്കുന്ന മധ്യ ഭാഗത്തിന്റെ പൂർത്തീകരണം 2018 ഇൽ ആയിരുന്നു. അങ്ങനെ തണ്ണീര്മുക്കകം ബണ്ട് പൂർത്തീകരിച്ചു, 30 July 2018 നു ഗതാഗതത്തിനായി തുറന്നു കൊടുത്തു.

വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയത്രിക്കുന്നതു കൊണ്ട്, ഉള്ള ദുക്ഷ്യങ്ങൾ.

നാലു തൊട്ടു അഞ്ചു മാസം വരെ തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടർ ഇട്ടു,വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയത്രിക്കുന്നതു കൊണ്ട്, ഇപ്പോൾ,കുട്ടനാട്ടിൽ ബഹുജനങ്ങൾക്കു പ്രയോജനം കിട്ടുന്ന ഒരേ ഒരു വ്യവസായമായ,ബാക് വാട്ടർ ടൂറിസത്തിനു വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്ര്യം,ഉണ്ടായിരിക്കുന്നു.

അന്താരാഷ്ട്ര പ്രസിദ്ധി ആർജിച്ച ടൂറിസം ഡെസ്റ്റിനേഷൻ ആയ കുമരകത്തിന്റെയും, ആലപ്പുഴയുടെയും, കുട്ടനാടിന്റെയും ഈ ഗതികേട് ! ”പായൽ”, ജല ഗതാഗതത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്, മീൻ പിടിക്കുന്നവർക്കു ഉണ്ടാക്കുന്ന ജീവിത പ്രശ്നങ്ങൾ,വെള്ളം മലിനമാകുന്നതു കൊണ്ടുള്ള, കുട്ടനാട്ടിലെ ജനങ്ങളുടെ ദുരന്തങ്ങൾ, ജല മലിനീകരണം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകമായ രോഗങ്ങൾ, ഇതിനു എല്ലാത്തിനും ഉപരിയായി ലക്ഷങ്ങളും കോടികളും രൂപ മുടക്കി ബാക് വാട്ടർ ടൂറിസവുമായി ബന്ധപ്പെട്ടു സാധാരണക്കാരുടെയും, വന്കിടക്കാരുടെയും പ്രതിസന്ധികൾ, സാമ്പത്തീക പ്രശ്നങ്ങൾ, തൊഴിൽ ഇല്ലായ്മ, ഗവർമെന്റുകളുടെ വരുമാനത്തിൽ വന്ന കുറവ്, അനുബന്ധമായ ജോലികളുടെ പ്രതിസന്ധികൾ, ഇതെല്ലാം കാതലായ ഒറ്റ പ്രശ്നത്തിൽ നിന്നും ഉള്ളതാണ്, അത്, ‘വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയത്രിക്കുന്നതു കൊണ്ട്, ഉള്ള ദുക്ഷ്യങ്ങൾ.

സാധാരണക്കാരുടെ ഉപജീവന മാർഗമായ, കുട്ടനാട്ടിലെ ജലാശയവുമായി ബന്ധപ്പെട്ട,വിവിധ താരത്തിൽപ്പെട്ട, മീൻപിടുത്തം, കക്കാ വാരല്, കട്ട കുത്തി എടുക്കുന്നത്, ട്രാജർ മണ്ണ് വാരല് എന്നിങ്ങനെ യുള്ള തൊഴിലുകൾ ചെയ്യാൻ സാധിക്കാതെ വരുന്ന ഈ കാലഘട്ടത്തിൽ, വളരെ അനുകൂലമായ സാഹചര്യം ഉള്ള കുട്ടനാട്ടിൽ, ബാക്വാട്ടർ ടൂറിസം, അഭിവ്യദ്ധിപ്പെടുത്തുന്നതിനു വേണ്ടിയ, കാര്ര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കണ്ടിയതാണ്.

തണ്ണീർ മുക്കം ബണ്ട് 1976 മുതൽ പ്രവർത്തനത്തിൽ വരുകയും ചെയ്തത് മൂലം,വേലിയേറ്റവും, വേലിയിറക്കവും ഇല്ലാതെ ആയി,കടലിൽ നിന്നും, ഉപ്പു വെള്ളം കേറി ഇറങ്ങി, മാലിന്യങ്ങളും രോഗാണുക്കളും, നിർമാർജനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന കുട്ടനാട്ടിലെ ജലാശയം, നശിക്കാൻ തുടങ്ങി.

എന്നാൽ പിൽക്കാലത്തു 1970കളിൽ ഹോളണ്ടിൽ നിന്നും ഏതാനും വിദഗ്ധർ, തണ്ണീര്മുക്കകം ബണ്ട് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പ്പറ്റി പഠിക്കാൻ കേരളത്തിൽ വരുകയും, അവരുടെ പഠനത്തിന്റെ ഭാഗമായിട്ട്, കുട്ടനാടിന്റെ പ്രശനങ്ങൾ വളരെ അറിയാവായിരുന്ന,മലയാള മനോരമയിൽ തണ്ണീർ മുക്കം ബണ്ട് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പ്പറ്റി ലേഖനങ്ങൾ എഴുതിയ, ഇല്ലിക്കളത്തിൽ ശ്രീ ജോൺ എബ്രഹാം നെ കണ്ടു സംസാരിച്ചപ്പോൾ, അവർ പറഞ്ഞു, ഞങളുടെ രാജ്യത്തു,ഇങ്ങനെ ഒരു കമ്മറ്റി ഒരു പഠന റിപ്പോർട്ട്, ഗവർമെന്റിനു സമർപ്പിച്ചാൽ,അത് ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക,പ്രശ്നങ്ങളെ പ്പറ്റി, വർഷങ്ങൾ എടുത്തു പഠിച്ചതിനു ശേഷമേ അതിനു പ്രവർത്തനാനുമതി നൽകു, ഇതുപോലെ ഞങളുടെ രാജ്യത്തു നടക്കത്തില്ല, എന്ന് പറഞ്ഞു.

തണ്ണീർമുക്കം ബണ്ട് കൊണ്ട്ള്ള ഉദ്ദേശ ലക്ഷ്യം എന്തായിരുന്നു ?

ബണ്ട്ന്റെ തെക്കു വശത്തോട്ടു ഉപ്പു വെള്ളം കയറുന്നതു തടയുക, എല്ലാ വർഷവും രണ്ടു (ഇരുപ്പൂ കൃഷി) കൃഷി ചെയുക,അങ്ങനെ കുട്ടനാടിനെ കേരളത്തിന്റെ ” Rice Bowl ” ആക്കുക.

തണ്ണീർമുക്കം ബണ്ട് കൊണ്ട്ള്ള പ്രശ്നങ്ങൾ എന്താണ്?

നൂറ്റാണ്ടുകളായിട്ട്, വേലിയേറ്റവും, വേലിയിറക്കവും മൂലം, കടലിൽ നിന്നും,ഉപ്പു വെള്ളം, ഏതാണ്ട്, ഒരു വർഷത്തിൽ 5 മാസത്തോളം കയറി കിടന്നിരുന്ന, കുട്ടനാട്ടിലെ കായലുകളിലും, തോടുകളിലും, ആറുകളിലും, നൂറു കണക്കിന് പാടശേഖരങ്ങളിലും, 1976 നു ശേഷം,തണ്ണീർ മുക്കം Barrage വന്നതിനു ശേഷം,ഉപ്പു വെള്ളം കയറ്റി വിടാഞ്ഞത് മൂലം, ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ കുട്ടനാട്ടുകാർക്കു ഉണ്ടായി. കുട്ടനാട് എന്ന് പറയുന്നതു,കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെടുന്ന 79 ഗ്രാമങ്ങൾ, ഇതു ഏതാണ്ട് 20 ലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട്.

തണ്ണീർ മുക്കകം ബണ്ടിന്റെ തെക്കോട്ടു മെയ് മാസം പകുതി തൊട്ടു ഏതാണ്ടു ഡിസംബർ പകുതി വരെ യുള്ള കാലഘട്ടത്തിൽ, പ്രധാനപ്പെട്ട ആറു നദികളിൽ,അതായതു, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ,പമ്പ,പെരിയാർ, എന്നീ നദികളിൽ കൂടി ഒഴുകി വരുന്ന മഴ വെള്ളം , കടലിലെ ഉപ്പു വെള്ളം,കുട്ടനാട്ടിലോട്ടു കയറാതെ ഇരിക്കാനുള്ള സാഹചര്ര്യം ഉണ്ടാക്കുന്നു. മേൽ പറഞ്ഞ മഴ വെള്ളത്തിന്റെ, നദികളിൽകൂടിയുള്ള വരവ് ഡിസംബർ മാസത്തോടുകൂടി നിൽക്കുന്നു. അപ്പോൾ പിന്നെ കടലിൽ നിന്നും വലിയ വേലിയേറ്റം ഉണ്ടാകാൻ തുടങ്ങുകയും, അങ്ങനെ ഉപ്പു വെള്ളം ബണ്ടിന്റെ തെക്കു ഭാഗത്തുള്ള കുട്ടനാട്ടിലോട്ടു കയറാനും തുടങ്ങും. അതുകൊണ്ടു ഡിസംബർ 15നു തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടർ ഇട്ടു, കടലിലെ ജലം (ഉപ്പു വെള്ളം) കുട്ടനാട്ടിലോട്ടു കയറാത്ത സാഹചര്ര്യം ഉണ്ടാക്കുന്നു. ഇതു കുട്ടനാട്ടിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ്. എന്നാൽ മാർച്ച് 15 നു ഇതു തുറക്കണം എന്നാണ് സർക്കാർ നിർദേശം. പക്ഷെ കർഷകർ ഒരിക്കലും സമയബന്ധിതമായി കൃഷി ചെയ്യാത്തതുകൊണ്ടു ഷട്ടർ തുറക്കുന്നത് ഏപ്രിൽ അവസാനം തൊട്ടു മെയ് പകുതി വരെ നീളുന്നു. ആ സമയത്തു മഴക്കാലം തുടങ്ങുകയും നദികളിൽ കൂടി മഴ വെള്ളം വന്നു കടലിലോട്ടു പോകുന്നത് മൂലം ഉപ്പു വെള്ളം കുട്ടനാട്ടിൽ ഒരിക്കലും കയറാതെ വരുന്നു. ഫെബ്രുവരി തൊട്ടു മെയ് വരെ വേനൽക്കാലമായതു കൊണ്ട് കുട്ടനാട്ടിലെ വെള്ളത്തിന്റെ ലെവൽ വളരെ താഴുകയും, ഓരോ പാട ശേഖരങ്ങളിലെ കൊയ്ത്തു കഴിയുന്ന മുറക്ക്, തോടുകളിൽ നിന്നും വെള്ളം പാടശേഖരങ്ങളിലേക്കു കയറ്റുന്നതുമൂലം തൊടുകളിലെ വെള്ളം താഴ്ന്നു, വളരെ മലിനമാകുന്ന സാഹചര്ര്യം ഉണ്ടാകുന്നു.

ഇതാണ് കുട്ടനാടിന്റെ ഇപ്പോളത്തെ ദുരവസ്ഥക്ക് കാരണം.

1)കായലിലും,തോടുകളിലും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടുകൂടി

ജലാശയം മാലിന്യങ്ങളുടെ കേന്ദ്രമായി മാറി .ഉപ്പു വെള്ളം വരാതെ ആയതോടു കൂടി, ജലാശയത്തിൽ, പായൽ, പോളകൾ, മറ്റു മാലിന്യങ്ങൾ ധാരാളം വളരാൻ തുടങ്ങി.പായലും മറ്റു ജല സസ്യങ്ങളും ചീഞ്ഞു അഴുകി ജലം മലിനമാകുക മാത്രമല്ല, മൽസ്യങ്ങൾ ചത്തു ചീഞ്ഞു അതിന്റെ ദുർഗന്ധവും എല്ലാം കൂടി ആകുമ്പോൾ, ഇതേ ജലം, കുടി വെള്ളം ആയും, മറ്റു നിത്യോപയോഗത്തിനും ഉപയോഗിച്ച് കൊണ്ടിരുന്ന കുട്ടനാട്ടുകാരുടെ ജീവിതം ദുസ്സഹ മായി.

2) കുട്ടനാട്ടിൽ മാരകമായ അസുഖങ്ങൾ കൂടി, കുടി വെള്ളം ഇല്ലാതെ ആയി.

നൂറുകണക്കിന്,പാടശേഖരങ്ങളിൽ നിന്നും ഉള്ള, വിഷം അടിച്ചതും, മറ്റു മലിന ജലവും ഒരു നിയത്രണവും ഇല്ലാതെ പൊതു തൊടുകളിലേക്കു ഒഴുക്കി വിടുന്നു, ഈ സമയത്തു ബണ്ടു അടച്ചിടുന്നത് കൊണ്ടും,ഒഴുക്ക് ഇല്ലാത്തതു കൊണ്ടും,കുട്ടനാട്ടുകാർ മരണ കിണറിൽ താമസിക്കുന്ന, സാഹചര്ര്യത്തിൽ ആണ്.

കടൽ ജലത്തില് താഴെ കൃഷി ചെയ്യുന്ന ഈ രീതി ഇപ്പോൾ കുട്ടനാടിനു യോജിച്ചതല്ല, അതായതു ഏതാണ്ട് 3 തൊട്ടു 4 മാസത്തെ നെൽ കൃഷി ചെയ്യുന്ന സമയത്തു ഏതാണ്ട് 100 പ്രാവിശ്യം, എങ്കിലും, നെൽ പാടത്തു നിന്നും, നിലം കഴുകി, മലിന ജലം പുറത്തോട്ടു തള്ളുന്നു. അതിൽ ഒരു 10 പ്രവിശ്യമെങ്കിലും മാരകമായ വിഷം പാടത്തു അടിച്ചതിനു ശേഷവും രാസവള പയോഗത്തിനു ശേഷവും പുറത്തോട്ടു തള്ളുന്ന ജലം ആണ്.

3) കുട്ടനാട്ടുകാരുടെ ജല ഗതാഗതം പാടെ നിലച്ചു.

ഏതാണ്ട് 5 മാസത്തോളം കടലിൽ നിന്ന്നും ഉള്ള ഏറ്റവും, ഇറക്കവും നിലച്ചതോടു കൂടി, കായലും, തോടുകളും നദികളും മാലിന്യങ്ങൾ അടിഞ്ഞു, പൊങ്ങാൻ തുടങ്ങി. വേമ്പനാട്ടു കായലിൽ 1975 നു മുമ്പ് ഉണ്ടായിരുന്നതിനേക്കാളും ഏതാണ്ട് ശരാശരി 3 അടി ഇപ്പോൾ തന്നെ, ആഴം കുറഞ്ഞു, പൊങ്ങി കഴിഞ്ഞു . കായലും തോടുകളും മാലിന്യങ്ങളുടെ കൂമ്പാരമായി മാറി. തോട്ടിൽ ജല നിരപ്പ് വളരെ കുറഞ്ഞത് കൊണ്ട്, തോടുകൾ മലിനമാകുകയും, തോടുകളുടെ ആഴം കുറയുകയും,തോടുകളുടെ രണ്ടു വശത്തും മരങ്ങൾ വളർന്നു, സഞ്ചാര യോഗ്യമല്ലാതെ ആകുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള ഫെറി സെർവീസുകൾ നടത്താൻ പറ്റാത്ത സാഹചര്ര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

4)മൽസ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞതോടുകൂടി ആയിരകണക്കിന് തൊഴിലാളികളുടെ തൊഴിൽ ഇല്ലാതെ ആയി.

കുട്ടനാട്ടിലെ ജലത്തിന് ഒഴുക്ക് ഇല്ലാതെ വരുകയും,ഉപ്പു വെള്ളം കയറാതെ വന്നത് മൂലവും, പാടങ്ങളിൽ നിന്നും തള്ളി വിടുന്ന പായലും,പാടത്തു നിന്നും,രാസ വളം ഇട്ടതിനു ശേഷവും,നെല്ലിന് കീട നാശിനി അടിച്ചതിനു ശേഷവും, നെല്ലിന് മുഞ്ഞ വരാതിരിക്കാൻ ഇടക്കിടക്ക് വെള്ളം അകത്തോട്ടു കയറ്റിയിട്ടുള്ളതും ആയ Dewatering കുട്ടനാടിനെ നരക കുഴിയാക്കി മാറ്റുന്നു. ഉപ്പുവെള്ളം കയറാതെ വന്നതോട് കൂടി, ചെമ്മീൻ ഉൾപ്പെടെ പല തരം മൽസ്യങ്ങളും അന്ന്യംനിന്നു പോയിരിക്കുന്നു. ദേശാടന പക്ഷികൾ വരാതെ ആയി.

5) ഉപ്പു വെള്ളം വരാതായതു കൊണ്ട് കുട്ടനാട്ടിൽ കൊതുകുകൾ വളരെ പെരുകി. തോട്കളെല്ലാം മലിനമാകുകയും വാട്ടർ ലെവൽ വളരെ താഴ്ന്നു ഓടകളായി മാറി. പായലിന്റെ മുകളിലാണ് കൊതുകുകളുടെ ഇരിപ്പടം,പായലിന്റെ ഇടയിലുള്ള ചെറിയ,ചെറിയ വെള്ളക്കെട്ടുകളിൽ,മുട്ടയിട്ടു വളരുകയും പെരുകുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.ഇപ്പോൾ വൈകിട്ടും, പകലും ഒരുപോലെ കൊതുകാണ്, ഇത് കൂടാതെ,പായലിന്റെ പുറത്തു ജീവിക്കുന്ന, മിന്ത് പോലുള്ള പ്രാണികൾ ഗസ്റ്റുകൾക്കു ധാരാളം ബുദ്ധിമുട്ടു ഉണ്ടാക്കുന്നു. ചെറു മൽസ്യങ്ങൾ നശിച്ചു പോയതും കുട്ടനാട്ടിൽ കൊതുകു പെരുകാൻ ഒരു വലിയ കാരണം ആയി. മേൽ പറഞ്ഞ കര്യങ്ങൾ ബാക് വാട്ടർ ടൂറിസത്തിന്റെ പ്രസക്തി ഇല്ലാതെ ആക്കുന്നു.

6) കുട്ടനാട്ടിൽ വിഷ പാമ്പുകളുടെ ശല്യം വളരെ കൂടി , പാമ്പു കടി മൂലമുള്ള മരണം കൂടി. മുൻപ് കുട്ടനാട്ടിൽ ചേര, നീർക്കോലി എന്നിങ്ങനെയുള്ള വിഷമില്ലാത്ത പാമ്പ് കളായിരുന്നു അധികവും. എന്നാൽ ഉപ്പു വെള്ളം വരാതെ ആയതിനു ശേഷം ഇപ്പോള് വിഷപാമ്പുകളാണധികവും.

തണ്ണീർമുക്കം ബണ്ട് വരുന്നതിനു മുമ്പും, വന്നതിനു ശേഷവും കുട്ടനാട്ടിൽ കൃഷി ചെയ്തു വരുന്നതിന്റെ കുറച്ചു താരതമ്മ്യ വിവരങ്ങൾ.

1) 1975 /76 നു മുമ്പ് കുട്ടനാട്ടിൽ 59,000 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബണ്ടു വന്നതിനു ശേഷം 46,000 ഹെക്ടർ സ്ഥലത്തു മാത്രമാണ് കൃഷി ചെയ്യുന്നത്. ബണ്ടു വന്നിട്ടും 13,000 ഹെക്ടർ കുറഞ്ഞു.

2) ഒരു വർഷത്തിൽ, കേരളത്തിൽ ആകെ വേണ്ടിയ അരി 40 ലക്ഷം ടൺ ആണ്. എന്നാൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കേവലം 5 ലക്ഷം ടൺ ആണ് .കുട്ടനാട്ടിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അരിയുടെ 25 % ആണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അപ്പോൾ കുട്ടനാടിന്റെ ഷെയർ, വെറും 1 .25 ലക്ഷം ടൺ ആണ് . അതായതു കേരളത്തിന്റെ അരിയുടെ ഉൽപ്പാദനത്തിന്റെ വെറും 3 % മാത്രമാണ് കുട്ടനാട്ടിൽ നിന്നും ഉള്ളത്.

3) തണ്ണീർ മുക്കം ബണ്ട് വരുകയാണങ്കിൽ കുട്ടനാട്ടിൽ 100 % ഇരിപ്പു കൃഷി ചെയ്യും എന്നായിരുന്നു ധാരണ എന്നാൽ ഇപ്പോൾ വെറും 15 % (6900 ഹെക്ടർ ) സ്ഥലങ്ങളിൽ മാത്രം ആണ് ഇരിപ്പു കൃഷി നടക്കുന്നത് .

തണ്ണീർ മുക്കം ബണ്ട് വരുന്നതിനു മുമ്പ് (1976 നു മുമ്പ് ) കുട്ടനാട്ടിൽ ഭംഗിയായി കൃഷി ചെയ്തിരുന്നല്ലോ ?

ബണ്ട് വരുന്നതിന് മുമ്പ് കുട്ടനാട്ടുകാർ ഇവിടെ, ”ഓരു മുട്ടു” ഇട്ടും, അല്ലാതെയും തലമുറകളായി കിർഷി ചെയ്തു വന്നവർ അണ്. തോടുകളിലും നദികളിലും ഓരു മുട്ട്, പല സ്ഥലത്തു, ഇട്ടു ആണ്, കൃഷി ചെയ്തിരുന്നു. ഇതു കൂടാതെ കൃഷി,ഓരു വരുന്നതിനു മുൻപ് തന്നെ, കൊയ്ത്തു കറ്റകൾ കളത്തിൽ കേറുമായിരുന്നു.

അന്ന് കൃഷി നേരത്തെ തുടങ്ങു മായിരുന്നു, ഏകദേശം സെപ്തംബര് മുതൽ കിർഷി തുടങ്ങുമയിരുന്ന്. അന്ന് അനേകായിരം ഏക്കർ കൃഷി മട വീണു നശിക്കുമായിരുന്നു. ഇന്ന് എല്ലാ പാടശേഖരങ്ങളിലെയും പുറം ബണ്ടുകൾ, സർക്കാർ ഉയർത്തി ബല പെടുത്തിയത് കൊണ്ട് കൃഷി വെള്ളപ്പൊക്ക കാലത്തു മട വീണു നശിക്കാൻ സാദ്ധ്യത ഇല്ല.

തണ്ണീർ മുക്കം ബണ്ട് (Barrage) തുറന്നു ഇട്ടാൽ എന്ത് സംഭവിക്കും!

കുട്ടനാട്ടിൽ ഇപ്പോൾ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന 46,000 ഹെക്ടർ സ്ഥലത്തു,ഒരു പ്രതി സന്ധിയും, ഇല്ലാതെ കൃഷി നടക്കും,എങ്ങനെ?

പാട ശേഖരങ്ങളുടെ പുറം ബണ്ട്, സർക്കാർ ഉയർത്തി ബലപ്പെടുത്തുക, ഇതു ഏല്ലാ വർഷവും പുനപരിശോധിക്കുക.മോട്ടോർ തറേലോട്ടുള്ള കറന്റ് കണക്ഷൻ പെര്മനെന്റ് ആയി കൊടുക്കുന്നതിനുള്ള നടപടി എടുക്കുക. വെള്ളം പുറത്തോട്ടു കളയുന്നതിനു പെട്ടിയും പറക്കും പകരം പമ്പ് സെറ്റ് ഉപയോഗിക്കുക.നെല്ല് പാടത്തു നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഹെഡ് ലോഡ് വർക്കേഴ്സ്,നെല്ല് വാങ്ങുന്ന ഏജൻസികൾ, എന്നിവർ നെല്ല് കണ്ടത്തിൽ കൂടുതൽ ദിവസം കിടക്കുന്നതു ഒഴിവാക്കുന്ന സാഹചര്ര്യം ഉണ്ടാക്കണം. നെല്ല് കേറിപോകുന്നതിനു ഫാം റോഡ് ഘട്ടം ഘട്ടമായി ഉണ്ടാക്കണം. സർക്കാർ ഏകീകരണ സ്വഭാവം ഉള്ള ഒരു കാർഷിക കലണ്ടർ ഉണ്ടാക്കണം. കൃഷി പണികൾ നിർബന്ധമായും ഓഗസ്റ്റ് മുതൽ തുടങ്ങണം!.ഡിസംബർ അവസാനം കുട്ടനാട്ടിലെ കൃഷികൾ പരിപൂർണമായി തീരണം.

ഇങ്ങനെ ആണങ്കിൽ തണ്ണീർ മുക്കകം ബണ്ടു അടക്കണ്ടിയ സാഹചര്ര്യം ഉണ്ടാകുകയില്ല, അഥവാ അടക്കുകയാണെകിൽ തന്നെ, മാക്സിമം ഒന്നര മാസം അടച്ചാൽ മതിയാകുന്നതാണ്, അതായതു, ഡിസംബർ 15 മുതൽ ജനുവരി 31 വരെ മാത്രം അടച്ചാൽ മതി.

തണ്ണീർ മുക്കം ബണ്ട് ഒരു വർഷത്തേക്ക്, പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു ഇടുക.ശ്രി തോമസ് ഐസക് മന്തി ആയിരുന്നപ്പോൾ, ഇത് നടപ്പിലാക്കാൻ, ആഗ്രഹിച്ചത് അണ്!

കർഷകർക്ക് നഷ്ടപരിഹാരം കൊടുത്താൽ പോലും, ഇത് കൊണ്ട്, രാജ്യത്തിന് കൂടുതൽ ടൂറിസം വരുമാനം കൂടുന്നതിൽ + കൂടുതൽ തൊഴിൽ സാധ്യതകളും കൂടി, നേട്ടം മാത്രമേ ഉണ്ടാകൂ!

മറ്റു സാഹചര്ര്യങ്ങൾ.

അമ്പതു വര്ഷം മുമ്പ് തോടുകളിലും, നദികളിലും 365 ദിവസവും നല്ല ഒഴുക്ക് ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അത് ഇല്ല, കാരണം നദികളിൽ ധാരാളം ചെറിയ ഡാമുകൾ,ഇറിഗേഷൻ കനാലുകൾ എന്നിവ വന്നു.അങ്ങനെ വെള്ളത്തിന്റെ വരവ് കുറഞ്ഞു.

ഇപ്പോൾ മഴക്കാലത്ത് മാത്രെമേ നദികളിൽ വെള്ളം വരവ് ഉള്ളു. ഏതാണ്ട് 6 മാസം, വര്ഷം മുഴുവനും പാട ശേഖരങ്ങളിൽ നിന്നും കൃഷിയുമായി ബന്ധപ്പെട്ടു പൊതു തോടുകളിലോട്ടും നദികളിലോട്ടും, പുറത്തോട്ടു വിടുന്ന ചെളിവെള്ളം,മലിന ജലം, മാരകമായ കീട നാശിനി ഉപയോഗിച്ചതിന് ശേഷമുള്ള,വിഷമുള്ള വെള്ളം, വളം ഇട്ടതിന് ശേഷമുള്ള വെള്ളവും, പുറത്തോട്ടു തള്ളിവിടുന്ന പായൽ മൂലം മുള്ള പ്രശ്നങ്ങൾ അടുത്ത 6 മാസവും,കുട്ടനാട്ടിലുള്ള ലക്ഷകണക്കിനാളുകളെ മഹാ ദുരിതത്തിലോട്ടു തള്ളിവിടുന്നു.

കുട്ടനാട്ടിൽ വെള്ളം വളരെ കുറയുന്ന വേനൽ കാലം മുഴുവനും ഏതാണ്ട് നാലു അഞ്ചു മാസം തണ്ണീർ മുക്കകം ബണ്ടിന്റെ ഷട്ടർ ഇട്ടു, വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് ഇല്ലാതെ ആക്കുന്നത് കൊണ്ട്, ഉണ്ടാക്കുന്ന ഗുരുതരമായാ പ്രശ്നങ്ങൾ ഇതുവരെ സർക്കാർ കണ്ടതായി തോന്നുന്നില്ല .

ചുരുക്കം പറഞ്ഞാൽ കുട്ടനാട്ടിലെ (Dewatering) കൃഷി രീതി ഏതാണ്ട് 365 ദിവസവും കുട്ടനാട്ടുകാർക്കു വൻ ജീവിത പ്രതി സന്ധി തന്നെയാണ് .

കേരളത്തിന്റെ ആവശ്യത്തിന് വേണ്ടിയാ നെല്ലിന്റെ വെറും 3% മാത്രമാണ് കുട്ടനാടിന്റെ ഷെയർ എന്നും കൂടി വിലയിരുത്തണം.

ഏറ്റവും മഹത്തരമായ, അനുഭവിക്കുന്നതിനും ആസ്വദിക്കുന്നതിനും പറ്റിയ ടൂറിസം ആണ്, “ബാക്വാട്ടർ ടൂറിസം.”

ബാക്വാട്ടർ ടൂറിസം ത്തിന്റെ ഗുണം കൂടുതൽ ആൾക്കാർക്ക് കിട്ടണമെകിലു, ജലം മലിനമാകരുതു. കടലിലെ പോലെയുള്ള അപകടങ്ങൾ ഇല്ല, അപകട കാരികളായ മത്സ്യങ്ങൾ, അടിത്തട്ടിലെ ഒഴുക്ക്, വലിയ തിരമാല, വെയിലിൻ്റെ കാഠിന്യം എന്നിവ ഒന്നും ഇല്ല,

എന്നതിനാൽ ബാക് വാട്ടർ ടൂറിസം, കുറേക്കൂടെ അസ്വദിക്കവുന്നതും, സുരകഷിതവും ആണ്. നദികളിൽ കൂടിയും തോടുകളിൽ കൂടിയും,

കായലിൽ കൂടിയും യാത്ര ചെയുക,കയാക്കിങ്, ഷിക്കാരാ, ഹൗസ്ബോട്ട്, സ്പീഡ് ബോട്ട് എന്നിവയിൽ സവാരി നടത്തുക, ഹൗസ്ബോട്ടിൽ, തോടുകളുടെയും, നദികളുടെയും, കയാലിൻ്റെയും, അരികിലും, തീരത്തും ഉള്ള, ഹോംസ്റ്റയ്കളിലും, ഹോട്ടലിലും, റിസോർട്ടുകളിലും താമസിക്കുക, വിവിധ തരത്തിലുള്ള മീൻ പിടിക്കുക, മീൻ പിടിക്കുന്നത് കാണുക, വെള്ളവലി എന്ന പേരുള്ള കരിമീൻ പിടുത്തം കാണുക, രാത്രിയിലും, പകലും, കൊഞ്ച് പിടിക്കുന്നത് കാണുക,

തോടുകളിൽ ,നദികളിൽ അല്ലങ്കിൽ കായലിൽ കുളിക്കുക, വിവിധ കിർഷി ചെയ്യുന്ന, പാടങ്ങളും, പുരയിടങ്ങളും കാണുക, തെങ്ങു ചെത്തി കള്ള് ഉൽപ്പാദിപ്പിക്കുന്നത് കാണുക, സാധാരണക്കാരൻ്റെ മദ്യ ശാലയായ കള്ള് ഷാപ്പ് നേരിൽ കാണാം, അതു ആസ്വദിക്കാം. ഇതൊക്കെ അണ്, ബാക് വാട്ടർ ടൂറിസം, ഏറ്റവും മികച്ചു നിൽക്കുന്ന ടൂറിസം ആണ് എന്ന് പറയുന്നതിൻ്റെ കാര്യം.

തോടുകളും നദികളും കായലും സർക്കാർ സംരക്ഷിക്കണം.

എല്ലാ വർഷവും ജലാശയങ്ങളുടെ കയ്യേറ്റം ഒഴിവാക്കിയും, ജലാശയങ്ങളിലോട്ടു,വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടി ഒതുക്കിയും ആഴം കൂട്ടിയും ജലാശയങ്ങളേ സംരക്ഷിക്കണം. ഇങ്ങനെ ഒരു കാലത്തു പഞ്ചായത്തുകൾ ചെയ്തിരുന്നു. കായലിൽ നിന്നും, തങ്ങളുടെ വള്ളത്തിൽ കട്ട കുത്തിയും, മണ്ണ് വാരിയും,കക്കാ വാരിയും കുട്ടനാട്ടുകാർ ജീവിച്ചിരുന്നതുകൊണ്ടു കായലിന്റെ ആഴം കുറഞ്ഞിരുന്നില്ല.

കേവലം Ramsar Treaty യിൽ India Govt ഒപ്പിട്ടത് കൊണ്ട് മാത്രം ജലാശയങ്ങൾ,സംരക്ഷിപ്പിക്കപ്പെടുന്നില്ല !

എന്നാൽ,നദിയെയും,തോടുകളെയും,കായലിലിനെയും,മാലിന്യ,വിമുഖതമാക്കി,സംരക്ഷിക്കണം, അതിനു അടിയന്തിരമായി പണം കണ്ടെത്തണം, പ്രൊജക്റ്റ്,ഉണ്ടാക്കി ചിലവിടുകയും വേണം.

കുട്ടനാട്ടിലെ നല്ല ഒരു വലിയ വിഭാഗം ആളുകൾ, അവരുടെ എല്ലാ പ്രാഥമികമായ ആവശ്യങ്ങൾക്കും കുട്ടനാട്ടിലെ തോടുകളെയും, നദികളെയും, കായലിനെയും ആണ് ആശ്രയിച്ചു പോന്നിരുന്നത്. തങ്ങളുടെ ജീവിത മാർഗത്തിന്റെ ഭാഗമായിട്ട് കട്ട കുത്താനും,, മണ്ണ് വാരാനും, കക്കാ വാരാനും, മീൻ പിടിക്കാനും, യാത്ര ചെയ്യാനും, കുളിക്കാനും,മീൻ കഴുകി വിർത്തിയാക്കാനും,തുണി അലക്കാനും,കുട്ടികൾ വിനോദത്തിനായി കളിക്കുന്നതിനും എല്ലാം,ജലാശയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. എന്തിനു അധികം പറയണം! നല്ലൊരു വിഭാഗം ജനങ്ങൾ അവരുടെ കക്കൂസ് സ്ഥാപിച്ചിരുന്നത് വെള്ളത്തിന്റെ മുകളിൽ ആയിരുന്നു. അന്നൊന്നും

കുട്ടനാട്ടിലെ ജലം മലിനമായിട്ടില്ല. അന്ന് ധാരാളം മൽസ്യങ്ങൾ ഉണ്ടായിരുന്നതാണ് കാരണം.ഇത് കൂടാതെ ഓല മെടയുന്നതിനും, കയർ പിരിച്ചു ഉണ്ടാക്കുന്നതിനും ആവശ്യമായ തെങ്ങിന്റെ ഓല, തൊണ്ടു എന്നിവ വെള്ളത്തിൽ ഇട്ടു ചീയിച്ചിരുന്നു. അന്നു കുട്ടനാട് മലിനമായിട്ടില്ല.

എന്നാൽ മേൽ പറഞ്ഞ ജീവിത ശൈലി കുട്ടനാട്ടിൽ ഇന്നില്ല. അപ്പോൾ പിന്നെ കുട്ടനാട്ടിലെ ജലം മലിനമകുന്നതിൻ്റെ കാരണം എന്താണ് ?

തണ്ണീർ മുക്കം ബണ്ടിന്റെ (Barrage) ഷട്ടർ ഇട്ടു അശാസ്ത്രീയമായി കടലിൽ നിന്നും ഉള്ള ഉപ്പു വെള്ളം തടയുന്നതിന് വേണ്ടി, ഏതാണ്ട് 5 മാസത്തോളം വേനലിന്റെ മൂർധന്ന്യാവസ്ഥയിൽ,വേലിയേറ്റവും, വേലിയിറക്കവും തടയുകയും, ഏതാണ്ട് ഈ സമയത്തു കുട്ടനാട്ടിലെ 46,000 ഹെക്ടർ സ്ഥലത്തു നിന്നും,പായലും, മലിന ജലവും, വിഷ ലിപ്തമായ ജലവും, പുറത്തോട്ടു തള്ളിവിട്ടു, കുട്ടനാട്ടിലെ തോടുകൾ മുഴുവനും, നദികളും, വേമ്പനാട്ടു കായലും, മലിന മക്കുന്നതല്ലെ കാരണം! ഇത് ഇപ്പോൾ കുട്ടനാട്ടുകാർക്കു ഒരു വലിയ നിലനിൽപ്പിൻ്റെ, പ്രശ്നം ആയിരിക്കുകയാണ.

എന്താണ് Pollution Control Board ഇടപെടാത്തതു!

ഇതുപോലെഉള്ള ജനകീയ പ്രശ്നത്തിൽ ഹൈ കോടതി ഇടപെട്ടിരുന്നങ്കിൽ!

ജന പ്രതിനിധികൾ എന്താണ് ഇടപെടാത്തതു!

കുട്ടനാട്ടുകാരെ സംരക്ഷിക്കാൻ, സർക്കാർ നടപടി എടുക്കണം.

 

Adv. Salim M Das B.Com., LL.B.

ILLIKKALAM House, Kumarakom P.O.

24Th September 2021

The above article is written with the assistance of*

Dr K G Padmakumar

Mr M Gopakumar

&

Kuttanad written By Mr John Abraham ILLIKKALAM.