ശ്രീ എബ്രഹാം ജോൺ ഇല്ലിക്കളം 1105 ചിങ്ങമാസം 31 -നു, ഏകദേശം 92 വര്ഷങ്ങള്ക്കു മുൻപ്, എഴുതിയ വിൽപത്രം,വളരെ സ്രേഷ്ടവും നൂതന ആശയങ്ങൾ  ഉൾകൊണ്ടതുമായിരുന്നതിനാൽ ഇതു രജിസ്റ്റർ ആക്കിയ സബ്‌രജിസ്ട്രാർ ശ്രീ തോമസ് ഇതിനെ മുക്തകണ്ഠം   പ്രശംസിച്ചിട്ടുണ്ട്.

ഇതിൽ കുടുംബത്തിന്റെ ഭരണം നടത്തുന്നത് എങ്ങനെയാണു എന്ന് നിർവചിച്ചിട്ടുണ്ട്‌. അത് താഴെ പറയുന്നതാണ്.

ഭരണം  നടത്തുക എന്ന് വെച്ചാൽ!

ദേശാചാരം അനുസരിച്ചു ആണ്ടു തോറും പുരയിടങ്ങളുടെ ഈടു മാടുകൾ കുത്തിക്കുക, കിളപ്പിക്കുക,കൊത്തിക്കുക,  ചെളിയും  മണലും, മറ്റു വളങ്ങളും ആവശ്യം പോലെ ഇടുവിക്കുക,കീഴ് തൈകൾ വയ്‌ക്കേണ്ടിയ സ്ഥാനങ്ങളിൽ വച്ച് പിടിപ്പിക്കുക,തരിശു ഭൂമികൾ   നികത്തി തെങ്ങു കൃഷി ചെയ്യുക,,ഉള്ള എല്ലാ കെട്ടിടങ്ങളും, മേഞ്ഞു സൂക്ഷിക്കുക, അറ്റകുറ്റപ്പെടുന്ന വള്ളങ്ങൾ, ചക്രങ്ങൾ, കേടു പോക്കി, ആണ്ടു തോറും നെയ്യ് കൊടുത്തു രക്ഷിക്കുക,നിലങ്ങൾ പങ്കിനോ, പാട്ടത്തിനോ, കൊടുത്തോ, സ്വന്തമായി കൃഷി ഇറക്കിയോ, കിട്ടാവുന്ന കൂടുതൽ ആദായം വരുത്തി  എടുക്കുക,  പുരയിടങ്ങളിലുള്ള ആദായം യഥാസമയം എടുക്കുക, വിറ്റഴിക്കുക, കരംകെട്ടുക, ചിട്ടി ഇറക്കുക, എല്ലാ വരവ് ചിലവുകൾക്കും കണക്കുകൾ ശരിക്കു എഴുതി, ആണ്ടവസാനത്തിൽ തിരട്ടു   തീർത്തു ഈ വില്ലിന്റെ എക്സിക്യൂട്ടർമാരിൽ ആരെയെങ്കിലും ബോധ്യപ്പെടുത്തി, അടയാളം വയ്പ്പിച്ചു, റിക്കാർഡിൽ സൂക്ഷിക്കുക, ആണ്ടിനാൽ വരുന്ന ആദായ മിച്ചം കൊണ്ട് കൂടുതൽ സ്വത്തു പൊതുവിലേക്കു സമ്പാദിക്കുക, അമ്മയോ, ഭാര്യയോ  പ്രത്യേകാൽ ആവശ്യപ്പെടുന്ന സംഗതികൾ അപ്പോഴപ്പോൾ  നിർവഹിക്കുക.

ഞങ്ങൾ ഓരോരുത്തരുടെയും കാലശേഷം  അവരവരുടെ ആൽമത്തി   നടുത്ത   കർമങ്ങളും  ആവശ്യമായ അടിയന്തിരങ്ങളും ജാതി മാര്ര്യാദയും ദേശാചാരവും അനുസരിച്ചു പൊതു ആദായത്തിൽ നിന്നും നടത്തിക്കുക. ഇളയ കുട്ടികളുടെ വിദ്യാഭ്യാസം അവർ മതിയാക്കുന്നത് വരെ നടത്തുക അവരുടെ വിവാഹം യഥാകാലം നടത്തുക വിവാഹം ചെയ്ത സഹോദരിമാരെ പ്രത്യേകാൽ അന്ന്വേഷിക്കുകയും അവരുടെ  ന്യായമായ  ആവശ്യങ്ങളെ, അപ്പഴപ്പോൾ,  നിർവഹിക്കുകയും ചെയ്യുക.

കുടുംബസ്ഥിതി പാലിച്ചുകൊണ്ട് പോകുന്നതിനാവശ്യമായ എല്ലാ ദാന ധര്മങ്ങളും മറ്റു സംഗതികളും നിർവഹിക്കുക മുതലായവ ആകുന്നു.

കാലഘട്ടത്തിൽ നമ്മൾ വിൽപത്രം തയാർ ആക്കുകയാണെങ്കിൽ, മാതാ പിതാക്കളുടെ, വാർദ്ധ്യക്കിയ കാല സംരക്ഷണത്തെപ്പറ്റി, കുറച്ചു കൂടി എഴുതുന്നത് നല്ലതാകാം.

സലിം ദാസ്

ഇല്ലിക്കളം .